മണിപ്പൂർ സംഘർഷം; അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Friday, June 2, 2023 4:04 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സംഘര്‍ഷത്തേക്കുറിച്ച് ചര്‍ച്ച ചെയ്തെന്നാണ് സൂചന.
മണിപ്പൂരില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. അമിത് ഷാ മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് മടങ്ങിയത്.
അതേസമയം മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയി. 314 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തീവയ്പ്പ് കേസുകളുടെ മാത്രം എണ്ണം 4014 ആണ്.