ചെെന വിഷയം: പാർലമെന്‍റിൽ കോൺഗ്രസ്-ബിജെപി തർക്കം
Wednesday, February 8, 2023 4:46 PM IST
ന്യൂഡൽഹി: ചെെന വിഷയത്തിൽ പാർലമെന്‍റിൽ തർക്കം. ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയും തമ്മിലാണ് വിഷയത്തിൽ ഏറ്റുമുട്ടിയത്.
ചെെന ഭൂമി കൈയേറിയിട്ടും സർക്കാർ പ്രതികരിക്കുന്നില്ലെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചപ്പോൾ, എംപി പറയുന്നത് തെറ്റാണെന്നും കോൺഗ്രസ് സർക്കാരിന്‍റെ കാലത്താണ് ഭൂമി ചെെനയ്ക്ക് കെെമാറിയതെന്നും അമിത്ഷാ തിരിച്ചടിച്ചു.
അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം ഉയർത്തി.
അതേസമയം, അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾ ലോക്സഭാ രേഖകളിൽ നിന്ന് നീക്കി.
ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ബിജെപി ആരോപിച്ചു. അദാനിയും നരേന്ദ്ര മോദിയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.