വാഹനാപകടം അന്വേഷിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍
Monday, February 6, 2023 4:21 PM IST
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം. എസ്‌ഐക്കും പോലീസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബത്തേരി സ്വദേശികളായ കിരണ്‍, ജോയ്, ധനുഷ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ബീനാച്ചി പുതിക്കാട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സ്ഥലത്ത് നടന്ന അപകടം അന്വേഷിക്കാനെത്തിയ പോലീസുകാരെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.
പോലീസ് വാഹനത്തിന്‍റെ ചില്ലും പ്രതികള്‍ അടിച്ച് തകര്‍ത്തു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.