വിഴിഞ്ഞത്ത് പോലീസിനു വീഴ്ച പറ്റിയിട്ടില്ല: സിറ്റി പോലീസ് കമ്മീഷണര്‍
Monday, November 28, 2022 11:10 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍. സ്റ്റേഷനു നേരെ അതിക്രമമുണ്ടാകുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല.
സമരക്കാര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമ്പോള്‍ സ്റ്റേഷനിൽ കയറി ആക്രമിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.