കോൺഗ്രസ് പ്രവർത്തകനെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചതായി പരാതി
Saturday, February 4, 2023 10:42 PM IST
പത്തനംതിട്ട: കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി എസ്.വി. സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ മർദ്ദിച്ചത്.
മർദ്ദനമേറ്റ അരുൺ ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സുബിൻ അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ അരുൺ ബാബു ആണ് ആദ്യം മർദിച്ചതെന്ന് സുബിൻ ആരോപിച്ചു.