പീഡനക്കേസ് പ്രതി പിടിയിൽ
Monday, February 6, 2023 11:08 AM IST
കോട്ടയം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ബ്രഹ്മമംഗലം സ്വദേശി അഭിജിത്തിനെയാണ് (28) മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇയാൾ വിവാഹത്തിൽ നിന്ന പിന്മാറുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.
പോലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി പിടിയിലായത്.