ഡോണള്‍ഡ് ട്രംപ് ഇന്ന് അറസ്റ്റിലായേക്കും
Tuesday, March 21, 2023 10:03 AM IST
വാഷിംഗ്ടണ്‍: ലൈംഗികാരോപണം ഇല്ലാതാക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് അറസ്റ്റിലായേക്കും.
2016ല്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് ലൈംഗികാരോപണം ഒതുക്കിതീര്‍ക്കാന്‍ ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളര്‍ ട്രംപ് കൈക്കൂലി നല്കി എന്നതാണ് കേസ്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് കൈക്കൂലി നല്‍കിയത് എന്നാണ് ആരോപണം.
അറസറ്റ് 2024ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അറസ്റ്റുണ്ടായാല്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ട്രംപ് അനുകൂലികള്‍. പ്രതിഷേധം കലാപമായി മാറുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ ഭരണകൂടം.
അമേരിക്കന്‍ പ്രസിഡന്റായിരിക്കെ സര്‍ക്കാരിന്റെ സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടുപോയി സ്വന്തം വസതിയായ മാര്‍ അലാഗോയില്‍ ഒളിപ്പിച്ചുവെന്ന കേസും ട്രംപിനെതിരേ നിലനില്‍ക്കുന്നുണ്ട്.