‘ആ​ലി​ബാ​ബ​യും 41 ക​ള്ള​ൻ​മാ​രും’; ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നെ​തി​രെ കേ​സ്
‘ആ​ലി​ബാ​ബ​യും 41 ക​ള്ള​ൻ​മാ​രും’; ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​നെ​തി​രെ കേ​സ്
Saturday, December 9, 2023 6:32 PM IST
തൃ​ത്താ​ല: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​കേ​ര​ള സ​ദ​സി​നെ വി​മ​ർ​ശി​ച്ച​തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ ക​ലാ​പാ​ഹ്വാ​ന​ത്തി​നു കേ​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖി​നെ​തി​രെ തൃ​ത്താ​ല പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​വും കു​റി​പ്പു​മാ​ണ് കേ​സി​നാ​സ്പ​ദം. സി​പി​എം നേ​താ​ക്ക​ളാ​ണ് ഫാ​റൂ​ഖി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

ന​വ​കേ​ര​ള യാ​ത്ര പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്കു വ​രു​ന്ന സ​മ​യ​ത്താ​ണ് ഫാ​റൂ​ഖ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​വ​കേ​ര​ള യാ​ത്ര​യെ പ​രി​ഹ​സി​ക്കു​ന്ന ചി​ത്ര​വും കു​റി​പ്പും പ​ങ്കു​വ​ച്ച​ത്. ‘ആ​ലി​ബാ​ബ​യും 41 ക​ള്ള​ൻ​മാ​രും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​വ​കേ​ര​ള ബ​സി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ചി​ത്ര​മാ​ണ് ഫാ​റൂ​ഖ് പ​ങ്കു​വ​ച്ച​ത്.

‘ന​വ​കേ​ര​ള സ​ദ​സി​ൽ വ​ൻ ജ​ന​ക്കൂ​ട്ടം: മു​ഖ്യ​മ​ന്ത്രി
പോ​ക്ക​റ്റ​ടി​ക്കാ​രെ​യും ക​ള്ള​ന്മാ​രെ​യും ആ​കാം​ക്ഷ​യോ​ടെ കാ​ണാ​ൻ ജ​നം കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​കം’ ഇ​താ​യി​രു​ന്നു ഫാ​റൂ​ഖി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എം നേ​താ​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രേ​യും ബോ​ധ​പൂ​ർ​വം ക​ള്ള​ൻ​മാ​രാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ തൃ​ത്താ​ല പോ​ലീ​സ് ഫാ​റൂ​ഖി​നെ വി​ളി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<