സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Monday, September 16, 2024 6:38 AM IST
അഗർത്തല: ത്രിപുരയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ദക്ഷിണ ത്രിപുര ജില്ലയിലാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. കുട്ടി സ്കൂൾ വിട്ട് വീട്ടിൽ തരികയെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ശനിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ വീടിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ സമീപവാസിയായ 22കാരനാണ് കുറ്റവാളിയെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടാനായിട്ടില്ല.
ഭാരതീയ ന്യായ സംഹിത, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.