കൈ​ക്കൂ​ലി കേ​സ്: ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍
കൈ​ക്കൂ​ലി കേ​സ്: ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍
Monday, March 27, 2023 8:57 PM IST
ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി കേ​സി​ല്‍ പ്ര​തി​യാ​യ ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ മാ​ഡ​ൽ വി​രു​പാ​ക്ഷ​പ്പ അ​റ​സ്റ്റി​ല്‍. തു​മ​കു​രു​വി​ലെ ക്യാ​ത​സാ​ന്ദ്ര ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പ​ത്തു​വ​ച്ച് ക​ര്‍​ണാ​ട​ക ലോ​കാ​യു​ക്ത പോ​ലീ​സാ​ണ് എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പ​ക്ഷേ​യു​മാ​യി വി​രു​പാ​ക്ഷ​പ്പ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ​തി​ന് പി​ന്നാ​ലെ വി​രു​പാ​ക്ഷ​പ്പ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.


ലോ​കാ​യു​ക്ത പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ വി​രു​പാ​ക്ഷ​പ്പ​യു​ടെ മ​ക​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന​ട​ക്കം എ​ട്ട് കോ​ടി​യി​ലേ​റെ രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മ​ക​ന്‍ പ്ര​ശാ​ന്ത് ആ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി.

കെ​എ​സ്ഡി​എ​ല്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു വി​രു​പാ​ക്ഷ​പ്പ. സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചാ​ണ് വി​രു​പാ​ക്ഷ​പ്പ ഒ​ളി​വി​ല്‍ പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<