ടിആർഎഫ് ഭീകരന്റെ ആസ്തി എൻഐഎ കണ്ടുകെട്ടി
Saturday, March 4, 2023 3:46 PM IST
ശ്രീനഗർ: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ടിആർഎഫ് ഭീകരന്റെ ജമ്മു കാഷ്മീർ ബാരമുള്ള ജില്ലയിലെ ആസ്തി എൻഐഎ കണ്ടുകെട്ടി. ബാസിത് അഹമ്മദ് ഋഷി എന്ന ഭീകരന്റെ ആസ്തിയാണ് കണ്ടുകെട്ടിയത്.
അൽഉമർ മുജാഹിദീൻ കമാൻഡർ മുസ്താഖ് സാർഗാർ എന്ന ലത്റാമിന്റെ ശ്രീനഗറിലെ ആസ്തി കണ്ടുകെട്ടിയതിനു പിന്നാലെയാണു നടപടി. യുഎപിഎ പ്രകാരം ഭീകരരുടെ പട്ടികയിലുള്ള ഋഷിയെ ജമ്മു കാഷ്മീരിൽനിന്ന് നാടുകടത്തിയതാണ്.
ഇതിനുശേഷം ഇയാൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഭീകരപ്രവർത്തനം നടത്തുന്നത്.