ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
Friday, February 3, 2023 7:31 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് സംസ്ഥാന ബജറ്റെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരളത്തിന്റെ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളേയും ഭാവി വികസനത്തേയും മുന്നോട്ടുകൊണ്ടുപോകുന്നതാണു ബജറ്റെന്നും അദ്ദേഹം പറഞ്ഞു.