കിളിമാനൂര്‍ ഇരട്ടക്കൊലപാതകം: പൊള്ളലേറ്റ പ്രതി മരിച്ചു
Monday, October 3, 2022 6:48 PM IST
തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ തീകൊളുത്തി കൊന്ന കേസിലെ പ്രതി ശശിധരൻ നായർ മരിച്ചു. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർ ചികിത്സയിലായിരുന്നു.
ശനിയാഴ്ചയാണ് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ശശിധരന് തീകൊളുത്തി കൊന്നത്. ദമ്പതിമാരുടെ വീട്ടിലെത്തി വിമുക്തഭടനായ ശശിധരന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.