നെടുമ്പാശേരിയില്‍ വിമാനം താഴ്ന്ന് പറന്നു; വീടിന്റെ ഓടുകള്‍ പറന്നു പോയെന്ന് പരാതി
Wednesday, January 25, 2023 1:01 PM IST
കൊച്ചി: വിമാനം താഴ്ന്ന് പറന്നതുമൂലം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള വീടിന്റെ ഓടുകള്‍ പറന്നുപോയതായി പരാതി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വീട്ടുടമസ്ഥര്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്കി.
അത്താണി സ്വദേശിയായ പൈനാടത്ത് ഓമന വര്‍ഗീസിന്റെ വീട്ടിലെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് പറന്നുപോയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഏത് വിമാനം പറന്നപ്പോഴാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.
വിമാനം പറക്കുമ്പോഴുള്ള കാറ്റടിച്ച് ഓടുകള്‍ പറന്നുപോയതാകാമെന്നാണ് നിഗമനം.