കോ​ടി​യേ​രി അ​വ​സാ​ന​മാ​യി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍; വി​ട ന​ല്‍​കാ​ന്‍ വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന​ത് ആ​യി​ര​ങ്ങ​ള്‍
കോ​ടി​യേ​രി അ​വ​സാ​ന​മാ​യി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍; വി​ട ന​ല്‍​കാ​ന്‍ വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന​ത് ആ​യി​ര​ങ്ങ​ള്‍
Monday, October 3, 2022 12:29 PM IST
ക​ണ്ണൂ​ര്‍: ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ര്‍​മക​ള്‍ നി​റ​ഞ്ഞുനി​ല്‍​ക്കു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് അ​വ​സാ​ന​മാ​യി അ​ദ്ദേ​ഹ​മെ​ത്തി. കോ​ടി​യേ​രി​യു​ടെ മാ​ട​പ്പീ​ടി​ക​യി​ലെ വ​സ​തി​യി​ല്‍ നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യാ​ണ് മൃ​ത​ദേ​ഹം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ലെ​ത്തി​ച്ച​ത്.

പ്രി​യ സ​ഖാ​വി​നെ അ​വ​സാ​ന​മാ​യി ഒ​രുനോ​ക്ക് കാ​ണാ​ന്‍ വ​ഴി​യ​രി​കി​ല്‍ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. വ​ഴി​യി​ല്‍ ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി ജ​ന​ങ്ങ​ള്‍​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ന്‍ മ​ന്ദി​ര​ത്തി​ല്‍ എത്തി. ഇടത് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിട്ടുണ്ട്.

ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സിൽ രണ്ടുവരെയാണ് പൊ​തു​ദ​ര്‍​ശ​നം. ശേ​ഷം വൈകുന്നേരം മൂ​ന്നി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​ സം​സ്‌​കാ​രം. പ​യ്യാ​മ്പ​ല​ത്ത് ച​ട​യ​ന്‍ ഗേ​വി​ന്ദ​ന്‍റെ​യും ഇ.​കെ. നാ​യ​നാ​രു​ടെ​യും കുടീരങ്ങൾക്ക് ന​ടു​വി​ലാ​യാ​ണ് കോ​ടി​യേ​രി​ക്ക് അ​ന്ത്യവി​ശ്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ടി​യേ​രി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ത​ല​ശേ​രി, ധ​ര്‍​മ​ടം, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​ക​യാ​ണ്. മാ​ഹി​യി​ലും ഹ​ര്‍​ത്താ​ല്‍ ബാ​ധ​ക​മാ​ണ്. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു ഹ​ര്‍​ത്താ​ല്‍. ഹോ​ട്ട​ല്‍, ചാ​യ​ക്ക​ട, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ അ​ന്ത്യം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പ്ര​ത്യേ​ക എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<