കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്
Tuesday, June 6, 2023 11:35 AM IST
കോട്ടയം: വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര താരം കൊല്ലം സുധിയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്.
രാവിലെ പത്ത് മുതൽ കോട്ടയം പൊങ്ങന്താനം എംഡി യുപി സ്കൂൾ, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവടങ്ങളിൽ സുധിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടിന് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.
കൊല്ലം ചായക്കടമുക്ക് സ്വദേശിയായ സുധി കഴിഞ്ഞ ആറ് വർഷമായി ഭാര്യ രേണുവിന്റെ സ്വദേശമായ വാകത്താനത്താണ് താമസിച്ചിരുന്നത്.