പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ചൂ​ടു​പി​ടി​ച്ച് മു​ന്ന​ണി​ക​ൾ
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ചൂ​ടു​പി​ടി​ച്ച് മു​ന്ന​ണി​ക​ൾ
Tuesday, April 16, 2024 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ-​സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​വും ച​ർ​ച്ച​യാ​ക്കി മു​ന്ന​ണി​ക​ൾ നേ​ർ​ക്കു​നേ​ർ. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വി​ഷ​യ​ങ്ങ​ളാ​ണ് ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ഇ​ന്ന് ച​ർ​ച്ച​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ത​ണു​ത്ത രീ​തി​യി​ലാ​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് ചൂ​ടു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ശ​ക്ത​മാ​യി രം​ഗ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.


തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി​ത​രൂ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശാ​സി​ച്ച​ത് നേ​രി​യ ക്ഷീ​ണ​മാ​യെ​ങ്കി​ലും സ​ജീ​വ​മാ​യി ബി​ജെ​പി​ക്കെ​തി​രേ രാ​ഷ്ട്രീ​യ പോ​രാ​ട്ട​വു​മാ​യി ത​രൂ​ർ രം​ഗ​ത്തു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും അ​ഴി​മ​തി കാ​ട്ടി​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ കോ​ണ്‍​ഗ്ര​സും ആ​യു​ധ​മാ​ക്കു​ന്നു​ണ്ട്. ബി​ജെ​പി​ക്കെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<