ലൈ​ഫ് മി​ഷ​ൻ കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് എം. ശി​വ​ശ​ങ്ക​ർ
ലൈ​ഫ് മി​ഷ​ൻ കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് എം. ശി​വ​ശ​ങ്ക​ർ
Monday, January 30, 2023 8:33 PM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ. ചൊ​വ്വാ​ഴ്ച താ​ൻ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​തി​നാ​ലാ​ണ് വ​രാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് ശി​വ​ശ​ങ്ക​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ (ഇ​ഡി) അ​റി​യി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ന് മ​റ്റൊ​രു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​മെ​യി​ൽ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഇ​ഡി​യെ അ​റി​യി​ച്ച​ത്. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്ന് ഇ​ഡി മ​റു​പ​ടി ന​ൽ​കി.

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഫ്ലാ​റ്റ് പ​ണി​യു​ന്ന​തി​നു ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ 4.48 കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യ​താ​യി ക​രാ​റു​കാ​ര​നാ​യ യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഇ​ഡി​ക്ക് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തു ക​ള്ള​പ്പ​ണ​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ഇ​ഡി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.


ആ​റു കോ​ടി രൂ​പ കോ​ഴ​യാ​യി ന​ല്‍​കി​യെ​ന്ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്‌​ന സു​രേ​ഷും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. യൂ​ണി​ടാ​ക്കി​ന് ക​രാ​ര്‍ ന​ല്‍​കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ഇ​ട​പെ​ട്ടെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചി​രു​ന്നു. സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ഇ​ഡി നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Related News
<