ഇഡി വേട്ടയാടുന്നു; ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ
Thursday, March 9, 2023 7:05 PM IST
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഇഡി തന്നെ വേട്ടയാടുകയാണെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ശിവശങ്കർ ഹർജിയിൽ പറഞ്ഞു.