ലൈഫ് മിഷൻ കേസ്: എം. ശിവശങ്കർ ഇഡി മുന്നിൽ
Monday, February 13, 2023 6:54 PM IST
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യലിനു ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇഡി അന്വേഷണം.
കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ഹാജരാവാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് തിങ്കളാഴ്ച ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച രാവിലെ 11ന് സ്വകാര്യവാഹനത്തില്‍ ശിവശങ്കര്‍ കൊച്ചി ഇഡി ഓഫീസിലെത്തുകയായിരുന്നു.