പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചെന്ന ആരോപണം; മധ്യപ്രദേശിൽ സ്കൂളിനെതിരെ അന്വേഷണം
Friday, June 2, 2023 10:33 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ സ്വകാര്യ സ്കൂളില്‍ പെണ്‍കുട്ടിളെ നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്.
ദാമോ ജില്ലയിലെ ഒരു സ്വകാര്യ സ്കൂ ളില്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചവരുടെ ചിത്രം പുറത്തുവിട്ടപ്പോഴാണ് മുസ്ലീങ്ങളല്ലാത്ത പെണ്‍കുട്ടികളെയും ഹിജാബ് ധരിപ്പിച്ചതായി കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ഇക്കാര്യം ദാമോ ജില്ലാ കളക്ടറെ അറിയിച്ചു.
ബാലാവകശാ സംരക്ഷണ കമ്മീഷന്റെ പരാതി ലഭിച്ചുവെന്നും ദാമോ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചുവെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ഗംഗാ ജമുന ഹയർസെക്കൻഡറി സ്കൂൾ അമുസ്ലിം പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്ന് ആരോപിച്ച് വിഎച്ച്പി, ബജ്റംഗ് ദൾ, എബിവിപി എന്നിവയുൾപ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പുകൾ ദാമോയിൽ പ്രതിഷേധിച്ചു.
അതേസമയം, പെൺകുട്ടികളുടെ യൂണിഫോമിൽ സ്കാർഫും സൽവാറും കുർത്തയും ഉൾപ്പെടുന്നുണ്ട്. സ്കാർഫ് ധരിക്കാൻ മറന്നാൽ യാതൊരു ശിക്ഷാനടപടിയും തങ്ങൾക്കെതിരെ സ്കൂൾ അധികൃതർ സ്വീകരിക്കാറില്ലെന്ന് ഒരു വിദ്യാർഥിനി പറഞ്ഞു.