മ​ണി​പ്പൂ​ർ ക​ലാ​പം: ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ തി​രി​കെ നി​ക്ഷേ​പി​ക്കാ​ൻ പെ​ട്ടി സ്ഥാ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ
മ​ണി​പ്പൂ​ർ ക​ലാ​പം: ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ തി​രി​കെ നി​ക്ഷേ​പി​ക്കാ​ൻ പെ​ട്ടി സ്ഥാ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ
Saturday, June 10, 2023 9:25 PM IST
ഇം​ഫാ​ൽ: ക​ലാ​പം ക​ത്തു​ന്ന മ​ണി​പ്പൂ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും ആ​യു​ധ​പ്പു​ര​ക​ളി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ തി​രി​കെ നി​ക്ഷേ​പി​ക്കാ​ൻ പെ​ട്ടി സ്ഥാ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ. ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ബി​ജെ​പി എം​എ​ൽ​എ എ​ൽ. സു​സി​ന്ദ്രോ മെ​യ്തി​യാ​ണ് ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ പെ​ട്ടി സ്ഥാ​പി​ച്ച​ത്.

ആ‍​യ​ധം ഉ​പേ​ക്ഷി​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ വി​ലാ​സം വെ​ളി​പ്പെ​ടു​ത്തു​ക​യോ ആ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യോ ഇ​ല്ലെ​ന്നാ​ണ് ബി​ജെ​പി എം​എ​ൽ​എ​യു​ടെ ഉ​റ​പ്പ്. ദ​യ​വാ​യി ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക. അ​ങ്ങ​നെ ചെ​യ്യാ​ൻ മ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പെ​ട്ടി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ളും ബു​ള്ള​റ്റു​ക​ളു​ടെ ബെ​ൽ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ ഏ​താ​നും ആ​യു​ധ​ങ്ങ​ൾ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

പോ​ലീ​സ് സ്റ്റേ​ഷ​ൻ, മ​ണി​പ്പൂ​ർ റൈ​ഫി​ൾ​സ്, ഐ​ആ​ർ​ബി​എ​ൻ എ​ന്നി​വ​യു​ടെ ആ​യു​ധ​പ്പു​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​ലാ​യ​രി​ത്തി​ലേ​റെ തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളു​മാ​ണ് അ​ക്ര​മി​ക​ൾ കൊ​ള്ള​യ​ടി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് ഇ​വ​യി​ൽ 900 ല​ധി​കം ആ​യു​ധ​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന് വെ​ടി​യു​ണ്ട​ക​ളും സൈ​ന്യം ക​ണ്ടെ​ടു​ത്തി​രു​ന്നു. കാ​ടു​ക​ളി​ലും വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ഇ​വ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ആ​യു​ധ​ങ്ങ​ൾ അ​ടി​യ​റ​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


ഇം​ഫാ​ൽ താ​ഴ്‌​വ​ര ആ​സ്ഥാ​ന​മാ​യു​ള്ള സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ണി​പ്പൂ​ർ ഏ​കോ​പ​ന സ​മി​തി (COCOMI) ത​ട്ടി​യെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​നു​ള്ള അ​മി​ത് ഷാ​യു​ടെ ആ​ഹ്വാ​നം ത​ള്ളി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<