പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Thursday, March 30, 2023 2:35 PM IST
പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കാട്ടില്വീട്ടില് പാറുക്കുട്ടി(75) ആണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് നാരായണന്‍കുട്ടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് വെട്ടേറ്റനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു.