നീറ്റ് ക്രമക്കേട്; കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും സുപ്രീംകോടതി നോട്ടീസ്
Tuesday, June 11, 2024 12:26 PM IST
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇടപെട്ട് സുപ്രീംകോടതി. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കോടതി നോട്ടീസ് അയച്ചു.
നീറ്റിൽ വലിയ ക്രമക്കേടുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റീസ് അഹ്സാനുദീന് അമാനുള്ള അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പരീക്ഷയുടെ പവിത്രതയെ തന്നെ ബാധിക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ മറുപടി നല്‍കിയേ തീരുവെന്നും കോടതി വ്യക്തമാക്കി.എന്നാല്‍ എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ പ്രവേശന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേന്ദ്രത്തിന്റെയും നാഷണൽ ടെസ്റ്റ് ഏജന്‍സിയുടെയും മറുപടി കിട്ടിയ ശേഷമാകും കോടതി തുടര്‍നടപടി സ്വീകരിക്കുക. ഹര്‍ജികള്‍ ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.