പാലക്കാട്ട് നവകേരളസദസിന്റെ വേദിക്ക് സമീപം വാഴ വച്ച് കോൺഗ്രസിന്റെ പ്രതിഷേധം
Friday, December 1, 2023 9:20 AM IST
പാലക്കാട്: നവകേരളസദസിന്റെ വേദിക്ക് സമീപം വാഴത്തൈകൾ കുഴിച്ചുവച്ച് കോൺഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരളസദസിന്റെ പരിപാടികൾക്ക് വേദിയാകുന്ന കനകത്തൂർ കാവിനോട് ചേർന്ന പ്രദേശത്താണ് 21 വാഴത്തൈകൾ വച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധിച്ചത്.
എന്നാൽ പുലർച്ചെയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തി വാഴത്തൈകൾ നീക്കം ചെയ്തു.
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.