പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ നോ​ട്ടീ​സ്; അ​നു​മ​തി നി​ഷേ​ധി​ച്ചു
പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ നോ​ട്ടീ​സ്; അ​നു​മ​തി നി​ഷേ​ധി​ച്ചു
Monday, December 5, 2022 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. പി​എ​സ്‌​സി​യേ​യും എ​ക്‌​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി സം​സ്ഥാ​ന​ത്ത് പി​ന്‍​വാ​തി​ല്‍​നി​യ​മ​നം ന​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

സ​ര്‍​ക്കാ​ര്‍-​അ​ര്‍​ദ്ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന​തെ​ല്ലാം വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണെ​ന്ന് തദ്ദേശ വകുപ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് മ​റു​പ​ടി പ​റ​ഞ്ഞു. അ​തി​ശ​യോ​ക്തി​യും അ​തി​വൈ​കാ​രി​ക​ത​യും ചേ​ര്‍​ത്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ അ​നീ​തി കാ​ണി​ച്ചെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ലം മു​ത​ല്‍ കേ​ള്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​ണ് ഇ​തെ​ല്ലാം. ഇ​ത്ത​രം നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ജ​നം മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ചി​ല​രെ ജോ​ലി​ക്കാ​യി ശു​പാ​ര്‍​ശ ചെ​യ്തു​കൊ​ണ്ടെ​ഴു​തി​യ ക​ത്തു​ക​ളും മ​ന്ത്രി സ​ഭ​യി​ല്‍ വാ​യി​ച്ചു.

പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​ര്‍ 1.99 ല​ക്ഷം നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന് മ​ന്ത്രി സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മാ​ത്രം 1.61 ല​ക്ഷം നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.


ബോ​ര്‍​ഡും കോ​ര്‍​പ​റേ​ഷ​നും അ​ട​ക്ക​മു​ള്ള 55 സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട്ടു. സം​സ്ഥാ​ന​ത്ത് 181 പു​തി​യ ഐ​ടി ക​മ്പ​നി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മേ​യ​റു​ടെ പേ​രി​ല്‍ പു​റ​ത്ത് വ​ന്ന ക​ത്തി​നെ​ചൊ​ല്ലി​യാ​ണ് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത്. എ​ഴു​തി​ട്ടി​ല്ലെ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്ന ക​ത്തി​നെ ചൊ​ല്ലി​യാ​ണ് പ്ര​തി​പ​ക്ഷം വി​വാ​ദം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ര്‍​ച്ച വേ​ണ്ടെ​ന്ന് മ​ന്ത്രി നി​ല​പാ​ടെ​ടു​ത്തു.

അതേസമയം പിന്‍വാതില്‍ നിയമനത്തിന് സർക്കാർ പ്രത്യേക റിക്രൂട്ടിംഗ് കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന് പി.സി.വിഷ്ണുനാഥ് ആരോപിച്ചു. 30 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് തൊഴിലിന് വേണ്ടി കാത്തുനില്‍ക്കുന്നത്.

മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് മേയര്‍ പോലും പറഞ്ഞിട്ടില്ല. കത്ത് വ്യാജമാണെന്ന് മന്ത്രിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും വിഷ്ണുനാഥ് ചോദിച്ചു. ഡി.ആര്‍.അനിലിന്‍റെ കത്തിനെക്കുറിച്ചും വിഷ്ണുനാഥ് സൂപിച്ചിച്ചു. എഴുതിയയാള്‍ എഴുതിയെന്ന് സമ്മതിച്ച കത്ത് വേറെയുണ്ടെന്നായിരുന്നു പരാമര്‍ശം.

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<