എന്തിന് കുരയ്ക്കുന്നു എന്ന് ഷംസുദീന്‍; സഭയില്‍ ബഹളം;പരാമര്‍ശം പിന്‍വലിച്ചു
Tuesday, June 11, 2024 11:57 AM IST
തിരുവനന്തപുരം: വസ്തുത മറയ്ക്കാന്‍ എന്തിന് കുരയ്ക്കുന്നെന്ന് മുസ്ലീം ലീഗ് എംഎല്‍എ എന്‍.ഷംസുദീന്‍. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കിയ ശേഷം നിയമസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.
ഇതോടെ അണ്‍പാര്‍ലമെന്ററി വാക്ക് ഉപയോഗിച്ചെന്ന് പറഞ്ഞ് ഭരണപക്ഷം സഭയില്‍ ബഹളം വച്ചു. പിന്നാലെ സ്പീക്കര്‍ ഇടപെട്ടതോടെ ഷംസുദീന്‍ പരാമര്‍ശം പിന്‍വലിച്ചു.
അതേസമയം മലബാറിലെ സീറ്റ് ക്ഷാമത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.