ക്ലാ​സ് മു​റി​ക​ള്‍ മോ​ര്‍​ച്ച​റി​യാ​ക്കി​യ സ്‌​കൂ​ള്‍ പൊ​ളി​ച്ചു; പു​തു​ക്കി പ​ണി​യും
ക്ലാ​സ് മു​റി​ക​ള്‍ മോ​ര്‍​ച്ച​റി​യാ​ക്കി​യ സ്‌​കൂ​ള്‍ പൊ​ളി​ച്ചു; പു​തു​ക്കി പ​ണി​യും
Friday, June 9, 2023 7:19 PM IST
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യാ​ത്ര​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി സൂ​ക്ഷി​ച്ച സ്‌​കൂ​ള്‍ പൊ​ളി​ച്ചു. ബാ​ല​സോ​റി​ലെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ബ​ഹ​നാ​ഗ ഹൈ​സ്‌​കൂ​ളാ​ണ് പൊ​ളി​ച്ച​ത്.

മോ​ര്‍​ച്ച​റി​യാ​യി മാ​റ്റി​യ കെ​ട്ടി​ട​ത്തി​ലെ ക്ലാ​സു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ ഭ​യ​മൂ​ലം കു​ട്ടി​ക​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ല. സ്‌​കൂ​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​തി​നാ​ല്‍ അ​വി​ടേ​ക്കെ​ത്തി​ല്ലെ​ന്ന് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ധി​കൃ​ത​രെ അ​റി​യി​ച്ചിരുന്നു.

അ​പ​ക​ട​സ്ഥ​ല​ത്തി​ന്‍റെ 500 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ സ്‌​കൂ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. 65 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.

സ്‌​കൂ​ളി​ലെ ആ​റ് ക്ലാ​സ് മു​റി​ക​ളി​ലും ഹാ​ളി​ലു​മായാ​ണ് 250ല്‍​പ​രം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം കെ​ട്ടി​ടം മു​ഴു​വ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ പ്രേ​ത​ബാ​ധ​യ​ട​ക്കം ഭ​യ​ന്നാ​ണ് പ​ല​രും സ്‌​കൂ​ളി​ലേ​ക്ക് എ​ത്താ​ത്ത​ത്. ഇ​വി​ടേ​ക്ക് കു​ട്ടി​ക​ളെ വി​ടാ​ന്‍ മാ​താ​പി​താ​ക്ക​ളും ത​യാ​റാ​കാ​ഞ്ഞ​തോ​ടെ പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​ക​ള​യ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു.


സ്കൂ​ളി​ലെ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ബാ​ല​സോ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി​ഷ്ണു ച​ര​ൺ സു​താ​ർ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും യോ​ഗം ന​ട​ത്തി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ബാല​സോ​ർ ക​ള​ക്ട​റും സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. ഈ മാസം 16നാണ് വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുക.

ഈ മാസം രണ്ടിനാണ് ഒ​ഡീ​ഷ​യി​ൽ ട്രെ​യി​ന്‍ അപകടമുണ്ടായത്. ദു​ര​ന്ത​ത്തി​ല്‍ 288 പേ​ര്‍ മ​രി​ച്ചി​രു​ന്നു. 1,100 ൽ അധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ബാ​ല​സോ​ര്‍ ജി​ല്ല​യി​ലെ ബ​ഹാ​നാ​ഗ ബ​സാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ബം​ഗ​ളൂ​രു-​ഹൗ​റ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സും ഷാ​ലി​മ​ര്‍-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ കോ​റോ​മാ​ണ്ട​ല്‍ എ​ക്സ്പ്ര​സും ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യിരുന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<