ന്യൂഡല്‍ഹി: കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സാദ്ദിഖിനോട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നിര്‍ദേശിച്ചിരുന്നെന്ന് എന്‍ഐഎ. പ്രദേശത്ത് നടക്കുന്ന ആര്‍എസ്എസ്,ബിജെപി പരിപാടികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചടങ്ങുകള്‍ക്ക് എത്തുന്ന വിശിഷ്ട അതിഥികളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് ഹിറ്റ് ലിസ്റ്റിന് കൈമാറാനായിരുന്നു നിര്‍ദേശം. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആര്‍എസ്എസ്, ബിജെപി പരിപാടികളുടെ നോട്ടീസ് എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ പല ആളുകളെയും ചുമതലപ്പെടുത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഇവര്‍ പിഎഫ്ഐ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.