തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തി​നൊ​പ്പം 41 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്താ​നാ​ണു തീ​രു​മാ​നം. 2023 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​വീ​സ് കാ​ല​യ​ള​വ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള സ​ർ​വീ​സ് വെ​യി​റ്റേ​ജി​ൽ 55 മു​ത​ൽ 115 പൈ​സ വ​രെ വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

തോ​ട്ടം തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ പ്ര​ശ്ന​ളും പ​രാ​തി​ക​ളും സ​മ​യ​വാ​യ​ത്തി​ലൂ​ടെ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ചെ​യ​ർ​മാ​നാ​യ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും പു​റ​മേ തൊ​ഴി​ൽ ക്ഷ​മ​ത​യും ഇ​ൻ​സെ​ന്‍റീ​വു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​മ്മി​റ്റി വി​ല​യി​രു​ത്തും.