പ​ഞ്ചാ​ബ്: പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഹെ​റോ​യി​ൻ ക​ട​ത്താ​നു​ള്ള ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ശ്ര​മം ത​ട​ഞ്ഞ് അ​തി​ർ​ത്തി ര​ക്ഷാ സേ​ന. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഹെ​റോ​യി​ൻ ക​ട​ത്താ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് ബി​എ​സ്എ​ഫ് വ​ക്താ​വ് അ​റി​യി​ച്ചു

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ അ​മൃ​ത്‌​സ​റി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ഡ്രോ​ണി​ന്‍റെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ടി​യു​തി​ർ​ത്ത് ഡ്രോ​ൺ ത​ക​ർ​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്നു ന​ട​ത്തി​യ‌ തെ​ര​ച്ചി​ലി​നി​ടെ ഗോ​ത​മ്പ് വ​യ​ലി​ൽ നി​ന്ന് ഡ്രോ​ൺ ക​ണ്ടെ​ത്തി.

പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച ആ​റു പാ​ക്ക​റ്റു​ക​ളി​ലാ‌​യി 6.2 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ് ബി​എ​സ്എ​ഫ് ക​ണ്ടെ​ടു​ത്ത​ത്.