ജുഡീഷൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്തൽ: കേരളത്തിനും താക്കീത്
Wednesday, February 8, 2023 3:18 AM IST
ന്യൂഡൽഹി: വിരമിച്ച ജുഡീഷൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്തണമെന്ന നിർദേശം നടപ്പാക്കാത്ത കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങൾക്ക് താക്കീതുമായി സുപ്രീംകോടതി.
രണ്ടാഴ്ചയ്ക്കുള്ളിൽ ഉയർത്തിയ തുക നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.
ഉയർന്ന പെൻഷനായുള്ള തുക വകയിരുത്തിയെന്നു കേരളം കോടതിയെ അറിയിച്ചു.