അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം
Tuesday, January 31, 2023 6:03 PM IST
ഗാന്ധിനഗർ: വിവാദ ആൾദൈവം അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം ശിക്ഷ. സൂറത്ത് സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ അസാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് അസാറാം.
അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ 2001 നും 2006 നും ഇടയിൽ അസാറാം തന്നെ ഒന്നിലധികം തവണ മാനഭംഗത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. 2013 ൽ ആണ് പെൺകുട്ടിയുടെ പരാതിയിൽ അസാറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
സാറാമിന്റെ ഭാര്യ ലക്ഷ്മി, മകൻ നാരായൺ സായി, മകൾ ഭാരതി, അനുയായികളായ ധ്രുവ്ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു. ഇവരെയെല്ലാം ഗാന്ധിനഗർ കോടതി വെറുതെവിട്ടു.