മുപ്പത് രൂപയുടെ ഇടപാട് സംബന്ധിച്ച് തർക്കം; 17 വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു
Saturday, September 30, 2023 1:08 PM IST
ലക്നോ: 30 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം രൂക്ഷമായതിന് പിന്നാലെ 17 വയസുകാരനെ മൂന്ന് യുവാക്കൾ ചേർന്ന് കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഭാഗ്പട്ട് സ്വദേശിയായ ഹൃത്വിക് ആണ് ദാരുണാന്ത്യത്തിന് ഇരയായത്.
കെഎച്ച്ആർ ഇന്റർ കോളജിലെ 11-ാം ക്ലാസ് വിദ്യാർഥിയും ബരൗത് ഗ്രാമവാസിയുമായ ഹൃത്വികിനെ വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
യുവാക്കളും ഹൃത്വിക്കും തമ്മിൽ നടത്തിയ 30 രൂപയുടെ ഇടപാടിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഹൃത്വിക്കിന്റെ ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.