പാ​രീ​സ്: പി​എ​സ്ജി ഗോ​ൾ​കീ​പ്പ​ർ സെ​ർ​ജി​യോ റി​ക്കോ​യ്ക്ക് കു​തി​ര സ​വാ​രി​ക്കി​ടെ വീ​ണ് ഗു​രു​ത​ര പ​രി​ക്ക്. കു​തി​ര സ​വാ​രി ന​ട​ത്തു​ക​യാ​യി​രു​ന്ന 29 കാ​ര​നാ​യ റി​ക്കോ മ​റ്റൊ​രു കു​തി​ര​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. സ്പെ​യി​നി​ലെ ഹു​യി​ൽ​വ​യി​ലെ എ​ൽ റോ​സി​യോ മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. റി​ക്കോ​യെ സെ​വി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ലീ​ഗ് വ​ൺ കി​രീ​ടം നേ​ടി​യ പി​എ​സ്ജി ടീ​മി​ൽ റി​ക്കോ ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്നു. കി​രീ​ട നേ​ട്ട​ത്തി​ന് പി​ന്നാ​ലെ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച ഫ്ര​ഞ്ച് ക്ല​ബ്, റി​ക്കോ​യ്ക്ക് സ്പെ​യി​നി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി. എ​ൽ റോ​സി​യോ​യി​ൽ തി​രി​ച്ചെ​ത്തി​യ താ​രം കു​തി​ര സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.