ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ; റു​വൈ​സി​ന്‍റെ പി​താ​വ് ഒ​ളി​വി​ൽ
ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ; റു​വൈ​സി​ന്‍റെ പി​താ​വ് ഒ​ളി​വി​ൽ
Friday, December 8, 2023 5:31 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ർ ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സു​ഹൃ​ത്ത് ഡോ. ​റു​വൈ​സി​ന്‍റെ പി​താ​വ് ഒ​ളി​വി​ൽ. പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ഒ​ഴി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

റു​വൈ​സി​ന്‍റെ പി​താ​വ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കോ​ൺ​ട്രാ​ക്ട​ർ ആ​ണ്. റു​വൈ​സി​ന് വീ​ട്ടു​കാ​രെ മാ​റ്റി​നി​ർ​ത്തി ഒ​രു കാ​ര്യ​ത്തി​ലും മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

‌ഇ​യാ​ളെ കൂ​ടാ​തെ റു​വൈ​സി​ന്‍റെ​യും ഷ​ഹ​ന​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച​യാ​ണ് ഡോ. ​റു​വൈ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റു​വൈ​സ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​ത് ഷ​ഹാ​ന​യെ മാ​ന​സി​ക​മാ​യി ഉ​ല​യ്ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ന് ഏ​ക​ദേ​ശം ഒ​രാ​ഴ്ച മു​മ്പു​ത​ന്നെ ഷ​ഹ​ന മാ​ന​സി​ക​മാ​യി ഏ​റെ ത​ള​ർ​ന്നി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ളും പ​റ​യു​ന്നു.

ഷ​ഹാ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ "അ​വ​ൻ’ എ​ന്നു മാ​ത്ര​മാ​ണ് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും റു​വൈ​സ് എ​ന്ന പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. "അ​വ​നും ഒ​രു സ​ഹോ​ദ​രി ഉ​ണ്ട​ല്ലോ" എ​ന്ന രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശ​വും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ കാ​ണു​ന്നു​ണ്ട്.

താ​നും ഒ​രു സ്ത്രീ​യാ​ണെ​ന്നും ഭീ​മ​മാ​യ സ്ത്രീ​ധ​നം ചോ​ദി​ച്ചാ​ൽ വി​വാ​ഹം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നു​മു​ള്ള രീ​തി​യി​ൽ കു​റി​പ്പ് എ​ഴു​തി​യി​ട്ടു​ണ്ട്. റു​വൈ​സ് പ​തി​യെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ​നി​ന്നു പി​ന്മാ​റി എ​ന്നു​ള്ള ത​ര​ത്തി​ൽ വേ​ദ​നാ​ജ​ന​ക​മാ​യ വാ​ക്കു​ക​ളാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കേ​സി​ൽ കോ​ട​തി റു​വൈ​സി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രി​ന്നു. റു​വൈ​സി​ന് ര​ണ്ട് മൊ​ബൈ​ൽ ന​മ്പ​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​ന്ന് വ​ള​രെ മു​മ്പു​ത​ന്നെ വാ​ട്സാ​പ് സം​വി​ധാ​നം നി​ല​ച്ച​താ​ണ്. ര​ണ്ടാ​മ​ത്തെ ന​മ്പ​റി​ലു​ള്ള വാ​ട്സാ​പ്പ് അ​ക്കൗ​ണ്ടി​ൽ വ​ന്ന മെ​സേ​ജു​ക​ൾ ആ​ണ് ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<