സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരം: പ്രതിപക്ഷനേതാവ്
Thursday, February 9, 2023 11:55 AM IST
തിരുവനന്തപുരം: അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്ക് പിടിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സര്‍ക്കാരിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണെന്നും സതീശന് വിമര്‍ശിച്ചു.
ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പെരുമാറുന്നത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് തലയ്ക്ക് പിടിച്ചിരിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന വാദം ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും സതീശന് പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമെന്ന് സതീശന് കൂട്ടിചേര്‍ത്തു. അതാണ് തങ്ങള്‍ നിറവേറ്റുന്നത്.
നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ പറഞ്ഞയാളാണ് പിണറായി. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം അതെല്ലാം മറന്നെന്നും സതീശന് വിമര്‍ശിച്ചു.