ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി റേ​ഷ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നു.

മേ​പ്പാ​ടി​യി​ലെ 44, 46 ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യി​ലു​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ പേ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക്, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഉ​ട​മ​യു​ടെ പേ​ര്, കാ​ര്‍​ഡി​ൽ ഉ​ള്‍​പ്പെ​ട്ട​വ​ര്‍, വീ​ട്ടു​പേ​ര്, ആ​ധാ​ര്‍, ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ അ​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും.

റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് സ​പ്ലൈ ഓ​ഫീ​സ് മു​ഖേ​നെ റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ക​ര്‍​പ്പി​ന്‍റെ പ്രി​ന്‍റ് എ​ടു​ത്ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.