യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ ഐ​ഡി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ ഐ​ഡി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Monday, November 27, 2023 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ​രേ​ഖ കേ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ വീ​ണ്ടും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ഹു​ലി​നെ മ്യൂ​സി​യം പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളും രാ​ഹു​ലും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ഹു​ലി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ മൊ​ഴി​ക​ളി​ലും പോ​ലീ​സി​ന് ല​ഭി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം നീ​ങ്ങാ​ൻ കാ​ര​ണം.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ രാ​ഹു​ലി​നെ കൂ​ടി​പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഫെ​നി​നൈ​നാ​ൻ. ബി​നി​ൽ ബി​നു എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത് രാ​ഹു​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ലാ​യി​രു​ന്നു.

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ വാ​ഹ​നം പി​ന്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ നാ​ല് പേ​രും രാ​ഹു​ലി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​ക​ളാ​ണെ​ന്ന് ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്പി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​ക​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് കാ​ട്ടി അ​ന്വേ​ഷ​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<