ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 12 മണിക്കൂർ: തിരച്ചിൽ ശക്തമാക്കി പോലീസ്
ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 12 മണിക്കൂർ: തിരച്ചിൽ ശക്തമാക്കി പോലീസ്
Tuesday, November 28, 2023 6:10 AM IST
വെബ് ഡെസ്ക്
കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റ് വ​യ​സു​കാ​രി അബിഗേൽ സാ​റാ റെ​ജി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി 12 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ഴും കു​ട്ടി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​തം. ദ​ക്ഷി​ണ​മേ​ഖ​ലാ ഐ​ജി​യും തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യും ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​യ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ക്യാ​ന്പ് ചെ​യ്ത് അ​ന്വേ​ക്ഷ​ണം വി​ല​യി​രു​ത്തു​ക​യാ​ണ്.

പ്ര​തി​ക​ൾ എ​വി​ടെ​യാ​ണ് എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ലേ​ക്ക് ഉ​ദ്യോഗസ്ഥർ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന, കു​ട്ടി​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി രാ​ത്രി ത​ന്നെ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​ത്ത​രം കേ​സു​ക​ളിൽ പെ​ട്ട​ന്ന് പ്ര​തി​യെ പി​ടി​ച്ച് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രേ​യും ടീ​മി​ലേ​ക്ക് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ക​ളു​ടെ പ​രി​ധി​യി​ലും തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി വൈ​കി​യും ഹൈ​വേ​യി​ല​ട​ക്കം വാ​ഹ​ന​ങ്ങ​ളെ​ല്ലാം പോ​ലീ​സ് സം​ഘ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

മാ​ത്ര​മ​ല്ല പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ ചി​ത്ര​വും പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​രു​ന്നു. കു​ട്ടി​യു​മാ​യി വാ​ഹ​നം പോ​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ള്ളി​ക്ക​ലി​ലു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന് ക​രു​തു​ന്ന കാ​ർ ഇ​ന്ധ​ന​മ​ടി​ക്കാ​ൻ വ​ന്നു​വെ​ന്നും ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രും അ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ പ​റ​ഞ്ഞു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ കാ​ണാ​ൻ ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി ര​ണ്ട് യു​വാ​ക്ക​ൾ എ​ത്തി​യെ​ന്നും ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ കു​റ​ച്ച് ദൂ​രം കാ​റി​ന് പി​ന്നാ​ലെ സ​ഞ്ച​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശേ​ഷം കാ​ർ എ​ങ്ങോ​ട്ട് പോ​യി എ​ന്ന​തി​ൽ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ത​ങ്ങ​ളെ ഒ​രു വെ​ള്ള കാ​ർ സ്ഥി​ര​മാ​യി പി​ന്തു​ട​രു​ന്നു​വെ​ന്നും അ​തി​ൽ ചി​ല​ർ ത​ങ്ങ​ളെ നോ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​മാ​കു​ന്നു​വെ​ന്നും അബിഗേലും സ​ഹോ​ദ​രും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് കുട്ടികളുടെ അമ്മൂമ്മ പ​റ​യു​ന്നു. തിങ്കളാഴ്ചയാണ് ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<