വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവം: മധ്യവയസ്കന് അറസ്റ്റില്‍
Wednesday, July 24, 2024 5:39 AM IST
മാനന്തവാടി: വയനാട്ടില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പേരിയ വരയാല്‍ മുക്കത്ത് വീട്ടില്‍ ബെന്നിയെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ പ്രതി ഒളിവില്‍ പോയിരുന്നു. കണ്ണൂരില്‍ നിന്നാണ് ബെന്നിയെ അന്വേഷണ സംഘം പിടികൂടിയത്.
ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ടിഎ അഗസ്റ്റിന്റെ നേതൃത്വത്തില്‍ എസ് ഐ സോബിന്‍ , എ എസ് ഐ സജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ അസീസ്, റാംസണ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനിത, അനില്‍കുമാര്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.