കോഴിക്കോട് 800 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
Sunday, August 11, 2024 8:05 PM IST
കോഴിക്കോട്: ഫറോക്ക് എക്സൈസ് നടത്തിയ പരിശോധനയില്‍ 800 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. മാങ്കാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
ഒഡീഷ സ്വദേശി സുശാന്ത് കുമാര്‍ സ്വയിന്(35) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ സുശാന്ത് കുമാറിനെ റിമാന്‍ഡ് ചെയ്തു.
നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. ഫറോക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മില്‍ട്ടണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുശാന്തിനെ പിടികൂടിയത്.