കോ​ഴി​ക്കോ​ട്: പ​ണം ക​ടം വാ​ങ്ങി​യ യു​വാ​വി​നെ പ​ലി​ശ മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ല്‍ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഷെ​മീ​റി​നെ​യാ​ണ് ക​ത്തി​കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്നി​യ​ങ്ക​ര ച​ക്കും​ക​ട​വ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റാ​ഫി (32), താ​രി​ഖ് (34), പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ശ​ര​ത് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ പ​ക്ക​ല്‍ നി​ന്ന് ഷെ​മീ​ര്‍ പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ വെ​സ്റ്റ്ഹി​ല്‍ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ന് സ​മീ​പത്തുവ​ച്ച് ഷെ​മീ​റും റാ​ഫി​യും ത​മ്മി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് താ​രി​ഖി​ന്‍റെ​യും ശ​ര​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൂ​ന്ന് പേ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.