ഇന്ത്യ തിളങ്ങുന്ന നക്ഷത്രം, വളർച്ചാ നിരക്ക് ഏഴ് ശതമാനമെത്തും: ധനമന്ത്രി
വെബ് ഡെസ്ക്
Wednesday, February 1, 2023 2:51 PM IST
ന്യൂഡൽഹി: അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിയിലും ഇന്ത്യ തലയുയർത്തി നിൽക്കുകയാണ്.
വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.