വിലക്കുറഞ്ഞത് പിണറായിക്ക് മാത്രം; രൂക്ഷവിമർശനവുമായി ബിജെപി
Friday, February 3, 2023 5:57 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുന്ന ബജറ്റാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ചത് എന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ധനം, വാഹനം, കെട്ടിടം, ഭൂമി, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലും നികുതി വർധിച്ചെന്നും വിലക്കുറഞ്ഞത് പിണറായിക്ക് മാത്രമാണെന്നും നേതൃത്വം കുറ്റപ്പെടുത്തി.