വാഴ്സിറ്റി സംവരണ അട്ടിമറി; എസ്സി - എസ്ടി കമ്മീഷൻ കേസെടുത്തു
Tuesday, February 7, 2023 11:38 PM IST
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ നിയമപരമായി നിലവിലുള്ള സംവരണക്രമം മാറ്റിക്കൊണ്ട് അധ്യാപക നിയമനങ്ങളിൽ പട്ടികജാതി സംവരണം അട്ടിമറിച്ച സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വിഷയത്തിന്മേൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർക്ക് കമ്മീഷൻ നിർദേശം നൽകി.