കാസർഗോഡ്: ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനെ കൂകിവിളിച്ച് വിദ്യാർഥികൾ. കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർഥികൾ കൂകിവിളിച്ചത്.

മോദി സർക്കാർ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിൽ എത്തിച്ചുവെന്ന മന്ത്രിയുടെ പരാമർശത്തെ തുടർന്നാണ് വിദ്യാർഥികളുടെ പ്രതികരണം.