കു​ട്ട​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ലാ​ത്തിവീ​ശി
കു​ട്ട​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ലാ​ത്തിവീ​ശി
Wednesday, June 7, 2023 5:51 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ കു​ടി​ശി​ക തു​ക സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കു​ട്ട​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി.പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പിയുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

നാ​ലു​മാ​സം മു​ൻ​പ് കു​ട്ട​നാ​ട്ടി​ൽ നി​ന്നും സ​ർ​ക്കാ​ർ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. 557 കോ​ടി രൂ​പ കു​ടി​ശി​ക​യാ​ണെ​ന്നും പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രെ​ല്ലാം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.


ക​ർ​ഷ​ക​ർ​ക്ക് കോ​ടി​ക​ണ​ക്കി​ന് പ​ണം കൊ​ടു​ക്കാ​ൻ ബാ​ക്കി​നി​ൽ​ക്കേ മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും വി​ദേ​ശ​യാ​ത്ര ന​ട​ത്തി സ​ന്പ​ത്ത് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ ലാ​ത്തി​ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ എ​സി റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<