സോളാര്‍ ഗൂഢാലോചന; ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി
Monday, September 25, 2023 1:10 PM IST
കൊല്ലം: സോളാര്‍ പീഡനത്തിലെ ഗൂഢാലോചന കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. അടുത്ത മാസം 18ന് ഹാജരാകാനാണ് നിര്‍ദേശം.
കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും നോട്ടീസ് അയച്ചു. 2017ലാണ് സോളാര്‍ ഗൂഢാലോചന സംബന്ധിച്ച് അഡ്വ. സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ ഉമ്മന്‍ ചാണ്ടി നേരത്തേ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഗണേഷിന് തന്നോട് അകല്‍ച്ച ഉണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയതാണ്.
ഇതിന് പിന്നാലെ കേസിലെ പരാതിക്കാരിക്കും ഗണേഷിനുമെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്യാ തെളിവുണ്ടെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഹൈക്കോടതി സ്റ്റേ ഞായറാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് കോടതി ഇന്ന് വീണ്ടും കേസ് പരിഗണിച്ചത്.