സെപ്റ്റംബർ 28ന് ബാങ്കുകൾക്കും അവധി
Monday, September 25, 2023 10:43 PM IST
തിരുവനന്തപുരം: നബിദിന അവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവിറക്കി. 28ന് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്.
സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് 28ന് അവധിയാണ്. നേരത്തെ അവധി പ്രഖ്യാപിച്ചിരുന്ന 27 പ്രവൃത്തി ദിനമാണ്.